വിദ്യാഭ്യാസ സെമിനാര്‍ നടത്തി
1488049
Wednesday, December 18, 2024 6:29 AM IST
കാസര്‍ഗോഡ്: 2024 -25 വര്‍ഷത്തെ എക്വിപ് പ്രകാശനവും വിദ്യാഭ്യാസ സെമിനാറും ചെര്‍ക്കള മാര്‍ത്തോമ്മ എച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എസ്.എന്‍. സരിത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മധുസൂദനന് അധ്യക്ഷത വഹിച്ചു.
ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. രാജേഷ്കുമാര്‍ മുഖ്യാതിഥിയായി.
കാസര്‍ഗോഡ് ഡയറ്റ് ലക്ചറര്‍മാരായ വിനോദ്കുമാര്‍ കുട്ടമത്ത്, വി. മധുസൂദനന്, എ. ഗിരീഷ് ബാബു എന്നിവര്‍ ക്ലാസെടുത്തു. കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോജി ജോസഫ്, വിദ്യകിരണം കോ-ഓര്‍ഡിനേറ്റര്‍ എം. സുനില്‍കുമാര്‍,കാസര്‍ഗോഡ് ഡിഇഒ വി. ദിനേശ, കാഞ്ഞങ്ങാട് ഡിഇഒ കെ. അരവിന്ദ, ചെര്‍ക്കള മാര്‍ത്തോമ്മ എച്ച്എസ്എസ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു ബേബി, കാസര്‍ഗോഡ് എഇഒ അഗസ്റ്റിന് ബെര്‍ണാഡ് എന്നിവര്‍ പ്രസംഗിച്ചു. കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ. രഘുരാമഭട്ട് സ്വാഗതം പറഞ്ഞു.