എലിവിഷം ഉള്ളിൽചെന്ന് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു
1488191
Wednesday, December 18, 2024 10:45 PM IST
തായന്നൂർ: എലിവിഷം ഉള്ളിൽചെന്ന് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. മംഗളൂരുവിലെ സ്വകാര്യ നഴ്സിംഗ് കോളജ് വിദ്യാർഥിനിയായിരുന്ന തായന്നൂർ സ്വദേശിനി ദർശന (24) ആണ് മരിച്ചത്.
കഴിഞ്ഞ ഒന്പതിനാണ് കോളജ് ഹോസ്റ്റലിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. മംഗളൂരുവിലെയും തുടർന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
തായന്നൂർ ചെരളത്തെ അംബുജാക്ഷന്റെയും മടിക്കൈ കക്കാട്ട് സ്വദേശിനി പദ്മിനിയുടെയും മകളാണ്. സഹോദരൻ: ആദർശ്.