ക്രോസ് റോഡ് ഉദ്ഘാടനം ചെയ്തു
1488052
Wednesday, December 18, 2024 6:29 AM IST
ബന്തടുക്ക: കക്കച്ചാല്‍-ചൂരിത്തോട് ക്രോസ് റോഡ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ചുലക്ഷം രൂപ വകയിരുത്തി 127 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തി.
കഴിഞ്ഞ ഏപ്രില്‍ മാസം പുതിയ മണ്‍റോഡ് 900 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച് കരിവേടകം 11-ാം വാര്‍ഡിലെ തൊണ്ടന്പുന്നയ്ക്കാല് പട്ടര്മൂല റോഡുമായി ബന്ധിപ്പിച്ച് കൂടുതല്‍ ഗതാഗതയോഗ്യമാക്കി. വാര്‍ഡ് മെംബര്‍ നാരായണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോസ് പാറത്തട്ടേല്‍ അധ്യക്ഷത വഹിച്ചു. പുഴനാട് ഗോപാലകൃഷ്ണന്, സാബു ഏബ്രഹാം, ബാലകൃഷ്ണന് കക്കച്ചാല്‍, പാലയ്ക്കല്‍ മാത്യു, മോഹിനി, ലൗലി ടോമി, കുഞ്ഞമ്പു തൊടപ്പനം എന്നിവര്‍ പ്രസംഗിച്ചു.