വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ കോൺഗ്രസ് പ്രതിഷേധം
1487886
Tuesday, December 17, 2024 7:18 AM IST
ചിറ്റാരിക്കാൽ: പിണറായി സർക്കാരിന്റെ അന്യായമായ വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നല്ലോംപുഴ വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ടോമി പ്ലാച്ചേരി, ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി. കുഞ്ഞിരാമൻ, ഫിലോമിന ജോണി, തോമസ് മാത്യു, ജോർജുകുട്ടി കരിമഠം, ജോസ് കുത്തിയതോട്ടിൽ, സെബാസ്റ്റ്യൻ പൂവത്താനി, ജോയി മാരൂർ, ടി.എ. ശ്രീവത്സൻ, മാത്യു സെബാസ്റ്റ്യൻ, പ്രശാന്ത് പാറേക്കുടി, ജയരാമൻ ചീമേനി, സി.എ. ബാബു, കെ.സി. കുഞ്ഞികൃഷ്ണൻ, സൈമൺ പള്ളത്തുകുഴി, ഗോപാലകൃഷ്ണൻ തയ്യേനി, സി. ബാബു, സോജൻ കുന്നേൽ, ജോണി പള്ളത്തുകുഴി, ഡൊമിനിക് കോയിത്തുരുത്തേൽ, സന്തോഷ് ചൈതന്യ, ബെന്നി ഇലവുങ്കൽ, കെ.വി. നാരായണൻ, ശാന്താകുമാരി, സൂസമ്മ ജയിംസ്, ജോസുകുട്ടി നടുവിലേക്കുറ്റ്, എം.സി. മാധവൻ, എ.വി. ഭാസ്കരൻ, എൽ.കെ. സമീർ എന്നിവർ പ്രസംഗിച്ചു.
രാജപുരം: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരം വൈദ്യുതി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെപിസിസി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. രാജു കട്ടക്കയം, ബി.പി. പ്രദീപ് കുമാർ, ടി.കെ. നാരായണൻ, എം.എം. സൈമൺ, കെ.ജെ. ജയിംസ്, ബാലകൃഷ്ണൻ മാണിയൂർ, വി. ബാലകൃഷണൻ, എം.പി. ജോസ് എന്നിവർ പ്രസംഗിച്ചു.വി.കെ ബാലകൃഷ്ണൻ സ്വാഗതവും എൻ. മധു റാണിപുരം നന്ദിയും പറഞ്ഞു.
കാസര്‍ഗോഡ്: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ വൈദ്യുതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. എം. രാജീവന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സി.വി. ജയിംസ്, ആര്. ഗംഗാധരന്, കെ. ഖാലിദ്, മനാഫ് നുള്ളിപ്പാടി, ശാന്തകുമാരി, ജമീല അഹമ്മദ്, ജി. നാരായണന്, ഷാജിദ് കമ്മാടം, ഖാന് പൈക്ക, കമലാക്ഷ സുവര്‍ണ, സി.ജി. ടോണി, സന്തോഷ് ക്രാസ്ത, ബി. ശശികല, റഫീഖ് അബ്ദുല്ല, ശ്രീധരന് ആചാരി എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞങ്ങാട്: ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സേവാദള്‍ സംസ്ഥാന ചെയര്മാന് രമേശന് കരുവാച്ചേരി ഉദ്ഘാടനം ചെയ്തു. ഉമേശന് വേളൂര്‍ അധ്യക്ഷത വഹിച്ചു.
കെ.പി. ബാലകൃഷ്ണന്, മനോജ് തോമസ്, നാരായണന് മുണ്ടോട്ട്, കെ.പി. മോഹനന്, അശോക് ഹെഗ്ഡെ, കെ.കെ. ബാബു, പി.വി. തമ്പാന്, സതീശന് പരക്കാട്ടില്‍, രവീന്ദ്രന് ചേടിറോഡ്, ബാബു പാടിയില്‍, ഒ. ഭാസ്കരന്, രവീന്ദ്രന് കടപ്പുറം, പുരുഷോത്തമന് നെല്ലിക്കാട്ട്, രാജന് തെക്കേക്കര, വിനോദ് ആവിക്കര, ബിജു കൃഷ്ണ, പ്രവീണ്‍ തോയമ്മല്‍, ഷിബിന്‍ ഉപ്പിലിക്കൈ, എച്ച്.ആര്. വിനീത്, സി. ശ്യാമള, എ.വി. കമ്മാടത്തു, ടി.വി. ശ്യാമള, വിമല അജനൂര്‍, ചന്ദ്രശേഖരന് മേനിക്കോട്ട്, ബാലകൃഷ്ണന് വെള്ളിക്കത്ത് എന്നിര്‍ പ്രസംഗിച്ചു. അനില്‍ വാഴുന്നൊറോടി സ്വാഗതവും എം. കുഞ്ഞികൃഷ്ണന് നന്ദിയും പറഞ്ഞു.