സംസ്ഥാന സീനിയര്‍ വടംവലി: കാസര്‍ഗോഡ് ഓവറോള്‍ ചാമ്പ്യന്മാര്
1487887
Tuesday, December 17, 2024 7:18 AM IST
നീലേശ്വരം: 31-ാമത് സംസ്ഥാന സീനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ കാസര്‍ഗോഡ് ഓവറോള്‍ ചാമ്പ്യന്മാരായി. മിക്സഡ് വിഭാഗത്തില്‍ തൃശൂരിനെ പരാജയപ്പെടുത്തിയത്. പുരുഷന്മാരുടെ 640 കിലോ വിഭാഗത്തില്‍ കണ്ണൂരിനെ പരാജയപ്പെടുത്തി ഇടുക്കിയും പുരുഷന്മാരുടെ 600 കിലോ വിഭാഗത്തില്‍ കാസര്‍ഗോഡിനെ പരാജയപ്പെടുത്തി കണ്ണൂരും ചാമ്പ്യന്മാരായി.
ചിറപ്പുറം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ക്ക് എം. രാജഗോപാലന്‍ എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനദാന ചടങ്ങ് നഗരസഭ ചെയര്മാന് പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി. രഘുനാഥ് അധ്യക്ഷത വഹിച്ചു.
ടി.വി. രാജേഷ്, ടി.വി. ശാന്ത, വി.കെ. രാജന്, ഷാന്‍ മുഹമ്മദ്, കെ.പി. അരവിന്ദാക്ഷന്, വി.വി. ശ്രീജ, കെ.വി. ദാമോദരന്‍, അനില്‍ ബങ്കളം, ടി.വി. കൃഷ്ണന്, ഒ.വി. രവീന്ദ്രന്, ജോണ്സണ് ജോസഫ്, പ്രവീണ്‍ മാത്യു, ഷിനോ പി. ബാബു, സേതു ബങ്കളം, കെ. രഘു, പി.വി. സതീശന്, എം. ഗോപിനാഥന് എന്നിവര്‍ പ്രസംഗിച്ചു.