പുളിക്കാല്‍ പാലം നാടിന് സമര്‍പ്പിച്ചു
1487635
Monday, December 16, 2024 7:08 AM IST
മടിക്കൈ: പരിത്തിപ്പള്ളി പുഴയ്ക്ക് കുറുകെയുള്ള പുളിക്കാല്‍ പാലം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെആര്‍എഫ്ബി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കെ.പി. വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുള്‍ റഹ്മാന്, വാര്‍ഡ് മെംബര്‍ എം. രജിത, സി. പ്രഭാകരന്, എം. രാജന്, ബങ്കളം കുഞ്ഞികൃഷ്ണന്, പി. രാജു, നാരായണന് മണ്ടോട്ട്, എ. വേലായുധന് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത സ്വാഗതവും വൈസ് പ്രസിഡന്റ് വി. പ്രകാശന് നന്ദിയും പറഞ്ഞു.