ചെങ്കല്‍ വിലവര്‍ധനയില്‍ ഇടപെടണം: റെന്‍സ്ഫെഡ്
1487888
Tuesday, December 17, 2024 7:18 AM IST
കാഞ്ഞങ്ങാട്: ചെങ്കല്‍ വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് റെന്‍സ്ഫെഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ് റെസിഡന്‍സിയില്‍ നടന്ന പരിപാടി ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പവിത്രന് ഞാണിക്കടവ് അധ്യക്ഷത വഹിച്ചു.
തദ്ദേശസ്വയവരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജി. സുധാകരന് മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ് എസ്. ശ്രീകാന്ത് ബാബു മുഖ്യപ്രഭാഷണം നടത്തി. പി.വി. അനീസ്, മധു എസ്. നായര്‍, മുജീബ് റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പവിത്രന് ഞാണിക്കടവ് (പ്രസിഡന്റ്), പി.എം. നൗഫല്‍, ജിമ്മി ജോസ് (വൈസ് പ്രസിഡന്റുമാര്‍), പ്രദീപ് ചെര്‍ക്കള (സെക്രട്ടറി), പി. ശാലിനി, എം.എ. സാദത്ത് (ജോയിന്റ് സെക്രട്ടറിമാര്‍), എ.സന്തോഷ് (ട്രഷറര്‍).