പൂടംകല്ല് താലൂക്കാശുപത്രിയിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കണം: കോൺഗ്രസ്
1487631
Monday, December 16, 2024 7:08 AM IST
രാജപുരം: പൂടംകല്ല് താലൂക്കാശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും സ്പെഷലിസ്റ്റ് ഡോക്ടർമാരെ ഉടൻ നിയമിക്കണമെന്നും എൻഡോസൾഫാൻ ക്യാമ്പ് നടത്തി അർഹരായ മുഴുവൻ ആളുകളെയും ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും ഡയാലിസിസ് പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും കള്ളാർ മണ്ഡലം കോൺഗ്രസ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൈനിക്കര ഹോം സ്റ്റേയിൽ നടന്ന പ്രതിനിധി സമ്മേളനം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. സൈമൺ അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ, ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കട്ടക്കയം രാജു, ടി.കെ. നാരായണൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി ജോസഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ പെരുമ്പള്ളി, ആദിവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ. വാസു, കള്ളാർ പഞ്ചായത്തംഗം ബി. അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി പി.എൽ. റോയി സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് പി. ഗീത നന്ദിയും പറഞ്ഞു. മണികണ്ഠൻ ഓമ്പയിൽ, സിജോ പി. ജോസഫ് എന്നിവർ ക്ലാസെടുത്തു.