വാക്സിന് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണം: കെപിപിഎ
1487632
Monday, December 16, 2024 7:08 AM IST
കാഞ്ഞങ്ങാട്: ശരീരസ്രവങ്ങളിലൂടെ പകര്‍ന്ന് കരളിനെ ഗുരുതരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന് ക്ഷാമം പരിഹരിക്കാനുള്ള അടിയന്തര നടപടി കേന്ദ്ര-കേരള സര്‍ക്കാറുകള്‍ സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വില വര്‍ധിപ്പിക്കുന്നതിനായുള്ള മരുന്ന് കമ്പനികളുടെ കൃത്രിമ ക്ഷാമം സൃഷ്ടിക്കലാണോ ഇതിന്റെ പിന്നിലുള്ളതെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
വ്യാപാരഭവനില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഗലീലിയോ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ടി. സജിത്കുമാര്‍, ടി.കെ. സുമയ്യ, വി.സി. കൃഷ്ണവര്‍മരാജ, പി. പ്രിയംവദ, പി. ഭാസ്കരന്, രാധാകൃഷ്ണന്, വി.വി. ഷീന, എം. വിനോദ്, ഇ. വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം ജയന് കോറോത്ത് ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: എച്ച്. ഹരിഹരന്-പ്രസിഡന്റ്, വി.വി. ഷീന, സി. വിനോദ്കുമാര്‍-വൈസ് പ്രസിഡന്റുമാര്‍, വി.സി. കൃഷ്ണവര്‍മരാജ-സെക്രട്ടറി, ഇ. വേണുഗോപാലന്‍, കെ. മംഗള ജോയിന്റ് സെക്രട്ടറിമാർ, പി. പ്രിയംവദ-ട്രഷറര്‍.