സഹായധനം വിതരണം ചെയ്തു
1487629
Monday, December 16, 2024 7:08 AM IST
പെരിയ: ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ച ആറുപേരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതം സഹായധനം നല്കി. എസ്എന്‍ കോളജില്‍ നടന്ന പരിപാടി മന്ത്രി പി.എ. മുഹമദ് റിയാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് രാജന് പെരിയ അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്, കെ.വി. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. നാരായണന് കൊളത്തൂര്‍ സ്വാഗതവും ശശിധരന് നന്ദിയും പറഞ്ഞു.