ഗേറ്റ് വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് നാടിന് സമര്‍പ്പിച്ചു
1487630
Monday, December 16, 2024 7:08 AM IST
ബേക്കല്‍: ബേക്കല്‍ ടൂറിസം പ്രോജക്ടിന് കീഴിലായി ബേക്കല്‍ മലാംകുന്നില്‍ ഗേറ്റ് വേ ബേക്കല്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്, എം. രാജഗോപാലന്‍, ഗോപാലന് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.സി. പ്രഭാകരന്, ഗേറ്റ് വേ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ലിയ ടാറ്റ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡി. ശില്പ, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ലക്ഷ്മി, എം. കുമാരന്, ടി. ശോഭ, സുഫൈജ അബൂബക്കര്‍, ജില്ലാ പഞ്ചായത്തംഗം ഗീത കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരന്, പഞ്ചായത്തംഗം പി. സുധാകരന് എന്നിവര്‍ സംബന്ധിച്ചു. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ സ്വാഗതവും ബിആര്‍ഡിസി എം.ഡി പി. ഷിജിന് നന്ദിയും പറഞ്ഞു.