ലൈബ്രറി സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്മാര്ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി
1487633
Monday, December 16, 2024 7:08 AM IST
കാസര്‍ഗോഡ്: ഗ്രന്ഥശാലാ സംഘത്തില്‍ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിലെ സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്മാര്ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് .
15000 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക. സംസ്ഥാനത്തെ 10000 ലൈബ്രറികളാണ് ഗ്രന്ഥശാലാ സംഘത്തില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. വിദ്യാനഗര്‍ ഉദയഗിരിയില്‍ കേരള ലൈബ്രറി കൗണ്‍സില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മന്ദിരോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ എം. രാജഗോപാലന്‍, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷറഫ്, ഗ്രന്ഥലോകം ചീഫ് എഡിറ്റര്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.വി.കെ. പനയാല്‍ സംസ്ഥാന ലൈബ്രറി കണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. വിജയന്, ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്, എക്സിക്യൂട്ടിവ് അംഗം രതീഷ് കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞിരാമന്, പി. അപ്പുക്കുട്ടന്, നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. ഷൈമ, ഹബീബ് ചെട്ടുംകുഴി, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സുധ അഴീക്കോടന്‍, എം.വി. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. വി.കെ. മധു സ്വാഗതവും പി. പ്രഭാകരന് നന്ദിയും പറഞ്ഞു.