സ്പെഷൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണം: കെആർടിഎ
1487156
Sunday, December 15, 2024 3:22 AM IST
പിലിക്കോട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്പെഷൽ എഡ്യുക്കേറ്റർമാരെയും സുപ്രീം കോടതി വിധിക്കനുസൃതമായി സ്ഥിരപ്പെടുത്തണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പിലിക്കോട് ഗവ. എച്ച്എസ്എസിൽ നടന്ന സമ്മേളനം എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെആർടിഎ ജില്ലാ പ്രസിഡന്റ് ആർ. സിന്ധു അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. വിനോദൻ, ട്രഷറർ ബി. ഗിരീശൻ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി. പ്രകാശൻ, ബി. റോഷ്നി, ജസ്റ്റിൻ മാത്യു, കെ. പ്രഭാകരൻ, പി. കുഞ്ഞിക്കണ്ണൻ, എം. സുനിൽകുമാർ, എൻ.കെ. അഖിൽകുമാർ, രാഹുൽ കൊട്ടോടി, എം. ശ്രീവിദ്യ, ടി. ദിവ്യശീ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ആർ. സിന്ധു-പ്രസിഡന്റ്, ബി. റോഷ്നി-സെക്രട്ടറി, ടി. ദിവ്യശ്രീ-ട്രഷറർ.