സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ കെട്ടും മട്ടും മാറി: മന്ത്രി ചിഞ്ചുറാണി
1487158
Sunday, December 15, 2024 3:22 AM IST
വെള്ളരിക്കുണ്ട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ കെട്ടും മട്ടും മാറിക്കഴിഞ്ഞതായി മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഒപി ബ്ലോക്കിനായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
പുതിയ ലാബിന്റെ ഉദ്ഘാടനം എം. രാജഗോപാലന്‍ എംഎല്‍എ നിർവഹിച്ചു. ഫാര്‍മസിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, ഗിരിജ മോഹനന്, ജോസഫ് മുത്തോലി, പ്രസന്ന പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമോന് ജോസ്, ഷിനോജ് ചാക്കോ, സി.ജെ. സജിത്ത്, ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. പദ്മകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. രേഖ, ഷോബി ജോസഫ്, ഡപ്യൂട്ടി ഡിഎംഒ ഷാന്റി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എം. സുഹാസ്, എ. അപ്പുക്കുട്ടന്, എം.വി. ജോസഫ്, എന്‍. പുഷ്പരാജ്, പി.ടി. നന്ദകുമാര്‍, പ്രിന്‍സ് ജോസഫ്, എ.സി.എ. ലത്തീഫ്, കെ. ഉത്തമന്, ബിജു തുളിശേരി, തോമസ് ചെറിയാന് എന്നിവർ പങ്കെടുത്തു.