ഇ.പി. വാക്കിനെ ലോകത്തോളം വികസിപ്പിച്ചു: സുനില്‍ പി. ഇളയിടം
1487159
Sunday, December 15, 2024 3:22 AM IST
കാഞ്ഞങ്ങാട്: വാക്കിന്റെ സൂക്ഷ്മതലങ്ങളിലിറങ്ങി ലോകത്തോളം അതിനെ വികസിപ്പിച്ച് വിശാലമാക്കിയ നിരൂപകനാണ് ഇ.പി. രാജഗോപാലന്‍ എന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനില്‍ പി. ഇളയിടം. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇ.പി. രാജഗോപാലന്റെ എഴുത്തു ജീവിതത്തെ മുന്‍നിര്‍ത്തി നടത്തിയ ‘നടന്നു പോകുന്ന വാക്ക്’ പരിപാടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സി.എം. വിനയചന്ദ്രന് അധ്യക്ഷതവഹിച്ചു. എം.വി. ബാലകൃഷ്ണന്, കെ.പി. മോഹനന്, ഇ.വി. രാമകൃഷ്ണന്, എ.എം. ശ്രീധരന്, എ.സി. ശ്രീഹരി, എന്‍. രേണുക, റഫീഖ് ഇബ്രാഹിം, എ.വി. സന്തോഷ്കുമാര്‍, സിന്ധു കിഴക്കാനിയില്‍ പി.കെ.ുേഷ് കുമാര്‍, എം.കെ. മനോഹരന്, ജിനേഷ് കുമാര്‍ എരമം, നാരായണന് കാവുമ്പായി, സീതാദേവി കരിയാട്ട്, വി.പി.പി. മുസ്തഫ, പ്രഫ. കെ.പി. ജയരാജന്, ടി.ആര്. അജയന്, ജയചന്ദ്രന് കുട്ടമത്ത്, എന്‍.പി. വിജയന് എന്നിവര്‍ പ്രസംഗിച്ചു.