മഹിളാ കോണ്‍ഗ്രസ് സാഹസ് ക്യാമ്പിന് തുടക്കമായി
1487161
Sunday, December 15, 2024 3:22 AM IST
കൊന്നക്കാട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വനിതാ പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിനായി മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ സാഹസ് ക്യാമ്പിന് കൊന്നക്കാട് പൈതൃകം റിസോര്‍ട്ടില്‍ തുടക്കമായി. കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു ഉദ്ഘാടനം ചെയ്തു. ബിജെപിയും കേരളത്തില്‍ ഇടതുപക്ഷവും സ്ത്രീ സുരക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നും സ്ത്രീകള്‍ എല്ലാ മേഖലയിലും ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി.
ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, സംസ്ഥാന ജനറല്‍ സെകട്ടറി ജയലക്ഷ്മി ദത്തന്, ഡിസിസി വൈസ് പ്രസിഡന്റുമാരായ പി.ജി. ദേവ്, ബി.പി. പ്രദീപ്കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഗീത കൃഷ്ണന്, ധന്യ സുരേഷ്, ടോമി പ്ലാച്ചേരി, പി.വി. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി. സിന്ധു, നസീമ ഖാദര്‍, ബ്ലോക്ക് പ്രസിഡന്റുമാരായ മധുസൂദനന് ബാലൂര്‍, ജോയ് ജോസഫ്, മണ്ഡലം പ്രസിഡന്റുമാരായ എം.പി. ജോസഫ്, കെ.പി. ബാലകൃഷ്ണന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്. കാര്ത്തികേയന്, അന്നമ്മ മാത്യു, ബിന്‍സി ജെയ്ന്‍ എന്നിവര്‍ പ്രസംഗിച്ചു.