വ്യാജ സ്വര്‍ണം പണയംവച്ച് പണം തട്ടാന്‍ ശ്രമം: പ്രതി പിടിയില്‍
1487163
Sunday, December 15, 2024 3:22 AM IST
കുമ്പള: വ്യാജ സ്വര്‍ണം പണയംവച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ബന്തിയോട് മണ്ടേക്കാപ്പ് സ്വദേശി മുഹമ്മദ് അന്‍സാറാണ് (23) കുമ്പള പോലീസിന്റെ പിടിയിലായത്. കുമ്പളയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നാലുപവന് തൂക്കം തോന്നിക്കുന്ന മാലയുമായാണ് പ്രതിയെത്തിയത്. സംശയം തോന്നിയ ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ ആഭരണം വ്യാജമാണെന്ന് തെളിഞ്ഞു. അന്‍സാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഗ്രില്‍സ് അടച്ചശേഷം പോലീസില്‍ അറിയിക്കുകയായിരുന്നു.
ഹൈദരാബാദില്‍ 100 കിലോ കഞ്ചാവും അഞ്ചുകിലോ ഹാഷിഷ് ഓയിലും കടത്തിയതിനും തിരുവനന്തപുരത്ത് മൊബൈല്‍ ഫോണ്‍ മോഷണത്തിനും കണ്ണൂര്‍ ചക്കരക്കല്ലില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കേസിലും കാസര്‍ഗോഡ് മദ്യപിച്ച പ്രശ്നമുണ്ടാക്കിയതിലും പ്രതിയാണ് അന്‍സാർ.