വൈദ്യുതി ചാർജ് വർധനയ്ക്കെതിരെ നാളെ പ്രതിഷേധ മാർച്ച്
1487162
Sunday, December 15, 2024 3:22 AM IST
ചിറ്റാരിക്കാൽ: അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് നല്ലോമ്പുഴ വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയി ജോസഫ് കിഴക്കരക്കാട്ട് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി ടോമി പ്ലാച്ചേരി, ഈസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് ജോർജുകുട്ടി കരിമഠം, തോമസ് മാത്യു, ജോയി മാരൂർ, സെബാസ്റ്റ്യൻ പൂവത്താനി, മാത്യു സെബാസ്റ്റ്യൻ, കെ.വി. നാരായണൻ, പ്രശാന്ത് പാറേക്കുടി, ജോണി പള്ളത്തുകുഴി, ഡൊമിനിക് കോയിത്തുരുത്തേൽ, ജോസുകുട്ടി കാഞ്ഞിരക്കാട്ട്, ശാന്തകുമാരി, കെ.ആർ. രാമചന്ദ്രൻ, ഗീത സുരേഷ്, പി.സി. ജോർജ്, മാത്യു എഴുത്തുപുരയ്ക്കൽ, ഏബ്രഹാം കാരയ്ക്കാട്ട്, പൊന്നി ജോൺസൺ, എൽ.എ. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.