ചി​റ്റാ​രി​ക്കാ​ൽ: ദി​വ്യ​കാ​രു​ണ്യ​ത്തി​ന്‍റെ സു​വി​ശേ​ഷം വി​ശ്വാ​സി​ക​ളി​ൽ അ​നു​ഗ്ര​ഹ​വ​ർ​ഷ​മാ​യി പെ​യ്തി​റ​ങ്ങി​യ മൂ​ന്നു രാ​പ്പ​ക​ലു​ക​ൾ​ക്കു ശേ​ഷം അ​തി​ന്‍റെ പ്ര​കാ​ശം തോ​മാ​പു​രം സ്കൂ​ൾ മൈ​താ​ന​ത്തെ ദി​വ്യ​കാ​രു​ണ്യ ന​ഗ​റി​ൽ നി​ന്നു ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ലേ​ക്കും എ​ണ്ണി​യാ​ൽ തീ​രാ​ത്ത ജ​ന​സ​ഞ്ച​യ​ത്തി​ലേ​ക്കും പ്ര​സ​രി​ച്ച നാ​ളാ​യി​രു​ന്നു ഇ​ന്ന​ലെ.

ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച ദി​വ്യ​കാ​രു​ണ്യ കോ​ൺ​ഗ്ര​സി​ന്‍റെ സ​മാ​പ​ന​ദി​വ​സം ചി​റ്റാ​രി​ക്കാ​ലി​ന് അ​വി​സ്മ​ര​ണീ​യ​മാ​യി. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​രും വൈ​ദി​ക​രും തി​രു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് സം​വ​ഹി​ച്ച പു​ഷ്പാ​ലം​കൃ​ത​മാ​യ ദി​വ്യ​കാ​രു​ണ്യ പേ​ട​ക​വു​മാ​യി സ​ന്ധ്യ​യ്ക്ക് ദി​വ്യ​കാ​രു​ണ്യ ന​ഗ​റി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണം ചി​റ്റാ​രി​ക്കാ​ലി​ന്‍റെ പ​ട്ട​ണ​വ​ഴി​ക​ളെ ധ​ന്യ​മാ​ക്കി. 24 മൂ​പ്പ​ന്മാ​രെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് ആ​ർ​ച്ച്ബി​ഷ​പ്പി​നൊ​പ്പം 23 വൈ​ദി​ക​രാ​ണ് ദി​വ്യ​കാ​രു​ണ്യ പേ​ട​കം വ​ഹി​ച്ച​ത്.

പൂ​ക്ക​ൾ വാ​രി​വി​ത​റി​യ വീ​ഥി​യി​ൽ 1500 അ​മ്മ​മാ​ർ മു​ത്തു​ക്കു​ട​ക​ളേ​ന്തി​യും തോ​മാ​പു​രം, വെ​ള്ള​രി​ക്കു​ണ്ട്, മാ​ലോം, ചെ​റു​പു​ഴ ഫൊ​റോ​ന​ക​ളി​ൽ നി​ന്നാ​യി പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച 1200 കു​ട്ടി​ക​ൾ പു​ഷ്പ​താ​ല​ങ്ങ​ളേ​ന്തി​യും 500 അ​ൾ​ത്താ​ര ബാ​ല​ന്മാ​ർ കൈ​മ​ണി​ക​ളും ദീ​പ​ശി​ഖ​ക​ളു​മേ​ന്തി​യും 100 ദൈ​വ​ശാ​സ്ത്ര വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ൾ ധൂ​പ​ക്കു​റ്റി​ക​ളേ​ന്തി​യും ദി​വ്യ​കാ​രു​ണ്യ പേ​ട​ക​ത്തി​ന് അ​ക​മ്പ​ടി സേ​വി​ച്ചു. അ​തി​രൂ​പ​ത​യി​ലെ 210 ഇ​ട​വ​ക​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 1200 പ്ര​തി​നി​ധി​ക​ളും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ദൈ​വ​ജ​ന​ങ്ങ​ളും കു​ടി​യേ​റ്റ കാ​ല​ത്തും ഇ​പ്പോ​ഴും ത​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന ദൈ​വ​സ്നേ​ഹ​ത്തി​ന് സ്തു​തി​പാ​ടി പ്ര​ദ​ക്ഷി​ണ​വ​ഴി​യി​ൽ അ​ണി​നി​ര​ന്നു.

രാ​വി​ലെ അ​തി​രൂ​പ​ത​യി​ലെ 210 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ഡെ​ലി​ഗേ​റ്റു​ക​ൾ​ക്കാ​യി ന​ട​ത്തി​യ വോ​ക്സ് ദേ​യി (ദൈ​വ​ശ​ബ്ദം) ദി​വ്യ​കാ​രു​ണ്യ പ​ഠ​ന​ശി​ബി​രം ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല​യും തു​ട​ർ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സു​മാ​രാ​യ മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ ദി​വ്യ​ബ​ലി​യും ന​ട​ന്നു. അ​തി​രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും സ​ന്യാ​സ വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി.

ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി യേ​ശു​ക്രി​സ്തു​വി​ന്‍റെ ജ​ന​നം മു​ത​ൽ കു​രി​ശാ​രോ​ഹ​ണ​വും ഉ​യി​ർ​പ്പും വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ചു​കൊ​ണ്ടു​ള്ള ലൈ​വ് എ​ക്സി​ബി​ഷ​ൻ ന​ട​ന്നു. മ​ണ്ഡ​പം പ​ള്ളി വി​കാ​രി​യും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഫാ.​തോ​മ​സ് കീ​ഴാ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലൈ​വ് എ​ക്സി​ബി​ഷ​നു​ള്ള ദൃ​ശ്യാ​വി​ഷ്കാ​രം ഒ​രു​ക്കി​യ​ത്. ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും മ​ണ്ഡ​പം ഒ​എ​സ്ബി സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ​യും മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ്, കു​ന്നും​കൈ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​ക​ളി​ലെ​യും അം​ഗ​ങ്ങ​ളും ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ൽ ഭാ​ഗ​ഭാ​ക്കാ​യി.

1964 ൽ ​മും​ബൈ​യി​ൽ ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ കോ​ൺ​ഗ്ര​സി​നു ശേ​ഷം രാ​ജ്യ​ത്ത് ഇ​ത്ര​യേ​റെ വി​പു​ല​മാ​യ രീ​തി​യി​ൽ ഒ​രു ദി​വ്യ​കാ​രു​ണ്യ കോ​ൺ​ഗ്ര​സ് ന​ട​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്. അ​തി​നു വേ​ദി​യാ​കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​ത് ചി​റ്റാ​രി​ക്കാ​ലി​നും മ​ല​ബാ​റി​ലെ കു​ടി​യേ​റ്റ​മേ​ഖ​ല​ക​ൾ​ക്ക് പൊ​തു​വേ​യും ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യി.

സ്വന്തം ലേഖകർ