കാഞ്ഞങ്ങാട്ട് മോഷണ പരമ്പര
1487164
Sunday, December 15, 2024 3:22 AM IST
കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി ഇക്ബാല്‍ ഗേറ്റിനടുത്തുള്ള സെന്റ് തെരേസ കോളജ് ഓഫ് സയന്‍സില്‍ നിന്നും അരലക്ഷം രൂപ കവര്‍ന്നു. വാതില്‍ തകര്‍ത്ത് അകത്തുകയറിയ പ്രതി പ്ലാസ്റ്റിക് ബോക്സില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. കോളജ് സ്റ്റാഫ് ടി. ആതിരയുടെ പരാതിയില്‍ ഹൊസുര്ഗ് പോലീസ് കേസെടുത്തു.
അതിഞ്ഞാലിലെ സ്റ്റീല്‍ മേക്ക് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ പൈപ്പ് ബെന്‍ഡിംഗ് മെഷീന്റെ ഗിയര്‍ സെറ്റ് മോഷ്ടിച്ചു. 45,000 രൂപയുടെ നഷ്ടമുണ്ട്. അതിഞ്ഞാലിലെ എ.പി. റഹ്മത്തുള്ളയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.