ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം സന്ദര്‍ശിച്ചു
1487157
Sunday, December 15, 2024 3:22 AM IST
കാഞ്ഞങ്ങാട്: നെഹ്റു കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയലിലെ മാതൃക ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം ഓഫീസ് സന്ദര്‍ശിച്ചു.
ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി പ്രസീന, പ്രസിഡന്റ് ഗീതകുമാരി എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോഹരന് സ്വാഗതം പറഞ്ഞു. എന്‍എസ്എസ് വോളന്റിയര്‍ സെക്രട്ടറി വിവേക് നേതൃത്വം നല്കി.