കെഎസ്ഇബി കരാര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം
1487160
Sunday, December 15, 2024 3:22 AM IST
പള്ളിക്കര: തുടര്‍ച്ചയായി അപകടങ്ങളില്‍പ്പെടുന്ന സാഹചര്യത്തില്‍ കരാര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കണമെന്നും 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരനിയമനം നല്‍കണമെന്നും ഇലക്ട്രിസിറ്റി ബോര്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
റെഡ് മൂണ്‍ ബീച്ചില്‍ നടന്ന പരിപാടി സംസ്ഥാന അസി. സെക്രട്ടറി എം.ഡി. ജോര്‍ജ് ഉദ്ഘാനം ചെയ്തു. വി.പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഒ.വി. രമേശന്, പി.പി. ബാബു, കെ.പി. രാമചന്ദ്രന്, റോണി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: വി.പി.പി. മുസ്തഫ-പ്രസിഡന്റ്, കെ.പി. രാമചന്ദ്രന്-സെക്രട്ടറി, റോണി ആന്റണി-ട്രഷറര്‍.