വയോജന വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
1483838
Monday, December 2, 2024 6:14 AM IST
രാജപുരം: കള്ളാര്‍ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പൂക്കുന്നം വയോജന വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് അധ്യക്ഷത വഹിച്ചു.
അസി. എൻജിനീയര്‍ എം. അരവിന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സന്തോഷ് വി. ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി. രേഖ, പി.വി. ശ്രീലത, പഞ്ചായത്തംഗങ്ങളായ മിനി ഫിലിപ്പ്, വി. സബിത, ലീല ഗംഗാധരന്, വനജ ഐത്തു, ബി. അജിത് കുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം.എം. സൈമണ്‍, ജിനോ ജോണ്‍, ഭരതന് ചേടിക്കുണ്ട്, രാഘവന് എന്നിവര്‍ പ്രസംഗിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. ഗീത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം. പ്രേമ നന്ദിയും പറഞ്ഞു.