മാതാവിന്റെ മരണത്തിനു പിന്നാലെ യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു
1482868
Thursday, November 28, 2024 10:11 PM IST
കാഞ്ഞങ്ങാട്: മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം തിരികെയെത്തിയ യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു. അബുദാബിയിൽ സൂപ്പർ മാർക്കറ്റ് നടത്തുകയായിരുന്ന മാണിക്കോത്ത് മടിയൻ സ്വദേശി എം.പി. ഇർഷാദ് (34)ആണ് മരിച്ചത്.
മടിയനിലെ എം.പി. അബ്ദുൾ ഖാദറിന്റെയും പരേതയായ മൈമൂനയുടെയും മകനാണ്. രണ്ടാഴ്ച മുമ്പായിരുന്നു മൈമൂന മരിച്ചത്. ഭാര്യ: അമീറ (പാറപ്പള്ളി). രണ്ടു മക്കളുണ്ട്. സഹോദരങ്ങൾ: ഷഫീഖ്, റിയാദ്, നാജിയ, സാക്കിയ.