ഉ​ദി​നൂ​ര്‍: ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാ​ദി​നം 497 പോ​യി​ന്‍റുമാ​യി ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 469 പോ​യി​ന്‍റുമാ​യി കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല ര​ണ്ടും 453 പോ​യി​ന്‍റുമാ​യി ചെ​റു​വ​ത്തൂ​ര്‍ ഉ​പ​ജി​ല്ല മൂ​ന്നും​സ്ഥാ​ന​ത്തും തു​ട​രു​ന്നു. സ്‌​കൂ​ളു​ക​ളി​ല്‍ 123 പോ​യി​ന്‍റ് നേ​ടി കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ ഒ​ന്നും 85 പോ​യി​ന്‍റ് രാ​ജാ​സ് നീ​ലേ​ശ്വ​രം ര​ണ്ടാം​സ്ഥാ​ന​ത്തും ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ് 81 പോ​യി​ന്‍റുമാ​യി മൂ​ന്നാം​സ്ഥാ​ന​ത്തും നി​ല്‍​ക്കു​ന്നു.