അരുന്ധതി നിര്‍മിതബുദ്ധിയെ കാണുന്നത്...
1482842
Thursday, November 28, 2024 8:00 AM IST
ഉദിനൂര്‍: നിര്‍മിതബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും എന്നതായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം ഉപന്യാസരചനയ്ക്കുള്ള വിഷയം. പുതുതലമുറയ്ക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനും അവതരിപ്പിക്കാനും കഴിയുന്ന ആശയമാണെങ്കിലും അനന്തമായ സാധ്യതകള്‍ക്കൊപ്പം വെല്ലുവിളികളെക്കൂടി തിരിച്ചറിയാന്‍ പലരും ബുദ്ധിമുട്ടി.
രണ്ടു വശങ്ങളെയും കൃത്യമായി അവതരിപ്പിച്ചുകൊണ്ട് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയത് നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പി.വി.അരുന്ധതിയാണ്. സാങ്കേതികവിദ്യയുടെ സ്ഫോടനാത്മകമായ വികസനം തുറന്നിടുന്ന സാധ്യതകളെയും വെല്ലുവിളികളെയും ഒരുപോലെ ചൂണ്ടിക്കാണിക്കാന്‍ അരുന്ധതിക്ക് സഹായകമായത് പഠനവിഷയങ്ങളെ ആഴത്തില്‍ സമീപിക്കാനുള്ള താത്പര്യവും വായനയുമാണ്. നീലേശ്വരത്തെ റിട്ട എഇഒ രാമകൃഷ്ണന്റെയും മഞ്ചേശ്വരം ബ്ലോക്ക് കൃഷി അസി.ഡയറക്ടര്‍ പി.വി.ആര്ജിതയുടെയും മകളാണ്.