സാധാരണ ജനങ്ങൾക്ക് നിയമാവബോധം നൽകണം: ജസ്റ്റിസ് സിയാദ് റഹ്മാൻ
1483578
Sunday, December 1, 2024 6:32 AM IST
ചിറ്റാരിക്കാൽ: സാധാരണക്കാരായ ജനങ്ങൾക്ക് നിയമങ്ങളെ കുറിച്ച് കൃത്യമായ അവബോധം നൽകാൻ സർക്കാരിനും നിയമസംവിധാനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ പറഞ്ഞു.
ഹോസ്ദുർഗ് കോടതികളുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന നിയമ ബോധവത്കരണ ക്ലാസുകളുടെ ഉദ്ഘാടനം ഈസ്റ്റ് എളേരി പഞ്ചായത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചിറ്റാരിക്കാൽ വെള്ളിയേപ്പള്ളിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റും ഹോസ്ദുർഗ് ബാറിലെ അഭിഭാഷകനുമായ ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു.
ഹോസ്ദുർഗ് അഡീഷണൽ ഗവ. പ്ലീഡർ കെ.പി. അജയകുമാർ, സ്വാഗതസംഘം ചെയർമാൻ അഡ്വ.എം.സി. ജോസ്, അഡ്വ.പി. നാരായണൻ, അഡ്വ.പി.കെ. സതീശൻ, പഞ്ചായത്ത് അംഗം ജയിംസ് പന്തമാക്കൽ, സിഡിഎസ് ചെയർപേഴ്സൺ സരോജിനി സുരേഷ് എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകരായ ഈപ്പൻ സി. മാത്യു, എം.ആർ. ശിവപ്രസാദ്, സിന്ധു സുധീർ എന്നിവർ ക്ലാസുകൾ നയിച്ചു.