പന്നിഫാമിലെ മാലിന്യകുഴിയില്‍ വീണു തൊഴിലാളി മരിച്ചു
1483128
Friday, November 29, 2024 10:07 PM IST
കാസര്‍ഗോഡ്: ജോലിക്കു കയറിയ ദിവസം തന്നെ തൊഴിലാളി പന്നിഫാമിലെ മാലിന്യകുഴിയില്‍ വീണുമരിച്ചു. നേപ്പാള്‍ സ്വദേശി മായേഷ് റായ് (19) ആണ് മരിച്ചത്.
കാസര്‍ഗോഡ് കുഡ്ലു പായിച്ചാലിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് സംഭവം. ഇന്നലെ രാവിലെയാണ് മായേഷ് ഫാമില്‍ ജോലിക്കുകയറിയത്. വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വിദ്യാനഗര്‍ പോലീസും ഫയര്‍ഫോഴ്സും മഹേഷിനെ പുറത്തെടുത്തു പുറത്തെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.