അശാസ്ത്രീയമായ വാർഡ് വിഭജനത്തെ നേരിടുമെന്ന് ഡിസിസി
1483056
Friday, November 29, 2024 7:22 AM IST
കാഞ്ഞങ്ങാട്: ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ് വിഭജനത്തിന്റെ കരട് പട്ടിക തയാറാക്കിയിട്ടുള്ളത് സിപിഎമ്മിന് അനുകൂലമായ രീതിയിൽ. ഡിസിസി നേതൃത്വത്തിൽ കാസർഗോഡ് ഡിസിസി ഓഫീസിലും കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിലുമായി ചേർന്ന അവലോകന യോഗങ്ങൾ വിലയിരുത്തി.
സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന്റെ മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ടും വീടുകളുടെ എണ്ണത്തിന്റെയും ജനസംഖ്യയുടെയും അനുപാതം പാലിക്കാതെയും ഭൂമിശാസ്ത്രപരമായ അതിർത്തികൾ നോക്കാതെയുമാണ് വാർഡ് വിഭജനം നടത്തിയിട്ടുള്ളത്.
ഇതിനെതിരെ പരാതികളും നിയമ നടപടികളുമായി മുന്നോട്ടുപോകാൻ യോഗങ്ങളിൽ ധാരണയായി. അശാസ്ത്രീയമായ വാർഡ് വിഭജനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.
നേതാക്കളായ കരിമ്പിൽ കൃഷ്ണൻ, ബി.പി. പ്രദീപ് കുമാർ, എം. കുഞ്ഞമ്പു നമ്പ്യാർ, പി.വി. സുരേഷ്, മാമുനി വിജയൻ, കെ.പി. പ്രകാശൻ, സോമശേഖര ഷേണി, സി.വി. ജയിംസ്, ഹരീഷ് പി. നായർ, ധന്യ സുരേഷ്, കെ. ഖാലിദ്, ആർ. ഗംഗാധരൻ, എം. ബലരാമൻ നമ്പ്യാർ, കെ.വി. ഭക്തവത്സലൻ, കെ.വി. വിജയൻ, ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂർ, എം. രാജീവൻ നമ്പ്യാർ, ഡി.എം.കെ. മുഹമ്മദ്, എ. വാസുദേവൻ, കെ. വാരിജാക്ഷൻ, വി.കെ. രാമചന്ദ്രൻ, പി. ദേവദാസ്, സി.എ. തോമസ്, കെ. വിജയകുമാർ എന്നിവർ സംബന്ധിച്ചു.