വയോജനസംഗമം നടത്തി
1483296
Saturday, November 30, 2024 5:56 AM IST
വെള്ളരിക്കുണ്ട്: കിനാനൂർ- കരിന്തളം പഞ്ചായത്ത് പത്താം വാർഡ് വയോജനസംഗമവും വാർഷിക സമ്മേളനവും വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. മാത്യു കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു.
ടി.ആർ. ലോനപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാലു കാരിക്കകുന്നേൽ, തഹസിൽദാർ പി.വി. മുരളി, പഞ്ചായത്തംഗങ്ങളായ സിൽവി ജോസഫ്, എം.പി. രാഘവൻ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, സാലി ടോമി എന്നിവർ പ്രസംഗിച്ചു.
ഡോ. ധന്യയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി.
പാലാവയൽ: ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന തണൽ വയോജന സംഗമങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം
പാലാവയൽ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, സ്ഥിരം സമിതി ചെയർമാൻ കെ.കെ. മോഹനൻ, പഞ്ചായത്തംഗങ്ങളായ വി.ബി. ബാലചന്ദ്രൻ, തേജസ് കാവുകാട്ട്, മെഡിക്കൽ ഓഫീസർ ടിജോ പി. ജോയ്, ദേവസ്യ നരിമറ്റം എന്നിവർ പ്രസംഗിച്ചു.
വയോജന സംഗമത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും കലാപരിപടികളും നടന്നു. വരുംദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വയോജന സംഗമങ്ങൾ സംഘടിപ്പിക്കും.