മാര്‍ഗംകളിയില്‍ ലിറ്റില്‍ ഫ്ലവളറിന് മധുരപതിനേഴ്
1483286
Saturday, November 30, 2024 5:56 AM IST
ഉദിനൂര്‍: മാര്‍ഗംകളിയില്‍ തുടര്‍ച്ചയായ 17-ാം വര്‍ഷവും കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ലവറിന്റെ ജയാരവം. വയനാട്ടില്‍ നിന്നുള്ള സെബാസ്റ്റ്യന്‍ മാസ്റ്ററുടെ ശിക്ഷണത്തിലിറങ്ങിയ ലിറ്റില്‍ ഫ്ലവറിലെ പെണ്‍കുട്ടികള്‍ ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഒന്നാംസ്ഥാനവും എ ഗ്രേഡും സ്വന്തമാക്കി. സായിലക്ഷ്മി, വൈഗ, അനാമിക, റീമ, ദേവനന്ദ, അല്‍ന, തന്മയ എന്നിവരായിരുന്നു ഹൈസ്കൂള്‍ വിഭാഗം ടീമംഗങ്ങള്‍. അനന്ത, ആഗ്ന ആശോക്, ഗ്രേസ് മരിയ തോമസ്, ദേവിക, അഞ്ജന, ശിവാനി, നിരഞ്ജന എന്നിവരാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം ടീമിലുണ്ടായിരുന്നത്.