ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു
1483575
Sunday, December 1, 2024 6:32 AM IST
കാസർഗോഡ്: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യംവകപ്പിന്റെയും കേരള എയ്ഡ്സ് കൺട്രോള് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ബോധവത്കരണറാലിയും സെമിനാറും ഫോക് ക്യാമ്പയിനും സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കാസര്‍ഗോഡ് നഗരസഭാ ടൗണ്‍ ഹാളില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍. സരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് ദിനാചരണ സന്ദേശം നല്കി. കഴിഞ്ഞ ഏഴുമാസത്തിനിടെ ജില്ലയിൽ പൊതുവിഭാഗങ്ങളിൽ പെടുന്ന 20 പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലാ ടിബി-എയ്ഡ്സ് കണ്ട്രോള് ഓഫീസർ ഡോ. ആരതി രഞ്ജിത്, ജനറല്‍ ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, ദേശീയാരോഗ്യദൗത്യം ജില്ലാ പ്രോഗാം മാനേജര്‍ ഡോ. സച്ചിന് സെല്വ്, ജില്ലാ എഡ്യുക്കേഷന്‍ ആൻഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ബോധവത്കരണ റാലിയിലെ മികച്ച അവതരണത്തിന് ഉദുമ സിമെറ്റ് കോളജ് ഓഫ് നഴ്സിംഗ് ഒന്നാം സ്ഥാനവും കാസർഗോഡ് ഗവ. ജെപിഎച്ച്എന്‍. ട്രെയിനിംഗ് സ്കൂൾ രണ്ടാം സ്ഥാനവും നേടി.