വിൻസെന്റ് ഡി പോൾ സൊസൈറ്റി വാർഷികവും സെമിനാറും നടത്തി
1483053
Friday, November 29, 2024 7:22 AM IST
വെള്ളരിക്കുണ്ട്: വിൻസെന്റ് ഡി പോൾ സൊസൈറ്റി വെള്ളരിക്കുണ്ട് ഏരിയ കൗൺസിലിന്റെ വാർഷികവും ആത്മീയ സെമിനാറും വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിൽ വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. ഏരിയാ കൗൺസിൽ പ്രസിഡന്റ് ജോസഫ് കുമ്മിണിയിൽ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കൗൺസിൽ പ്രസിഡന്റ് സണ്ണി നെടിയകാലായിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. സുബേഷ് സെമിനാർ നയിച്ചു. ഫൊറോനയിലെ വിവിധ കോൺഫറൻസുകളിൽ നിന്നുള്ള ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു. മുൻകാല ഭാരവാഹികളെയും അംഗങ്ങളെയും സമ്മേളനത്തിൽ ആദരിച്ചു. ബേബി തുരുത്തി കിഴക്കേൽ സ്വാഗതവും ബെൻസി കാരിക്കൽ നന്ദിയും പറഞ്ഞു.