കാ​സ​ർ​ഗോ​ഡ്: ഉ​റ​ക്കി കി​ട​ത്തി​യ 28 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ച നി​ല​യി​ൽ. തെ​ക്കി​ൽ ഉ​ക്രം​പാ​ടി​യി​ലെ ബ​ദ​റു​ദ്ദീ​ന്‍റെ​യും അ​ഷ്ഫീ​ന​യു​ടെ​യും ആ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​ന്‍റെ ശ​രീ​രം ക​രു​വാ​ളി​ച്ച നി​ല​യി​ലാ​ണ്. മൃ​ത​ദേ​ഹം വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.