ലഹരിവസ്തുക്കൾ സംബന്ധിച്ച പരാതികൾ അറിയിക്കാൻ ബോർഡുകൾ സ്ഥാപിച്ചു
1483057
Friday, November 29, 2024 7:22 AM IST
ബേക്കൽ: ഡ്രഗ് റീഹാബിലിറ്റേഷൻ എഡ്യുക്കേഷൻ ആൻഡ് മെന്ററിംഗ് (ഡ്രീം) കാസർഗോഡ്, ബേക്കൽ പോലീസ്, വിമുക്തി, നഷാ മുക്ത് ഭാരത് അഭിയാൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബേക്കൽ ബീച്ച്, റെഡ് മൂൺ ബീച്ച് എന്നിവിടങ്ങളിൽ ലഹരിവസ്തുക്കൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനും കൗൺസലിംഗ് സേവനങ്ങൾക്കുമായുള്ള ബോർഡുകൾ സ്ഥാപിച്ചു. ബേക്കൽ എസ്ഐ എൻ. അൻസാർ ബേക്കൽ ബീച്ച് മാനേജർ കെ.സി.കെ. ഷീബ, റെഡ് മൂൺ ഓപ്പറേഷൻ മാനേജർ കെ. വിപിൻദാസ് എന്നിവർക്ക് ബോർഡുകൾ കൈമാറി. ഡ്രീം ജില്ലാ കോ-ഓർഡിനേറ്റർ അജി തോമസ് അടിയായിപള്ളിയിൽ, കൗൺസലർ ജെസി ജോർജ് എന്നിവർ നേതൃത്വം നല്കി.