എംഡിഎംഎയുമായി പിടിയിൽ
1483574
Sunday, December 1, 2024 6:32 AM IST
കുമ്പള: വർഷങ്ങൾക്ക് മുമ്പ് മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ചുട്ടുകരിച്ച കേസിൽ പ്രതിയായ കൊടിയമ്മ ചായിക്കട്ടയിലെ പി.എ. മുഹമ്മദി (51)നെ 1.53 ഗ്രാം എംഡിഎംഎയുമായി കുമ്പള പോലീസ് അറസ്റ്റു ചെയ്തു.
രഹസ്യവിവരത്തെത്തുടർന്ന് എസ്ഐ കെ. ശ്രീജേഷും സംഘവുമാണ് വ്യാഴാഴ്ച രാത്രി എംഡിഎംഎയുമായി കാറിലെത്തിയ മുഹമ്മദിനെ പിടികൂടിയത്. സാജിദ് റഹ്മാനെ കൊലപ്പെടുത്തിയ കേസിലും വധശ്രമം, തട്ടിക്കൊണ്ടു പോകൽ, കഞ്ചാവ് കടത്ത് ഉൾപ്പെടെയുള്ള കേസുകളിലും ഇയാൾ പ്രതിയാണ്.