ടൂറിംഗ് ടാക്കീസ്: വിളംബര ജാഥയ്ക്ക് തുടക്കമായി
1482838
Thursday, November 28, 2024 8:00 AM IST
കയ്യൂര്‍: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥക്ക് തുടക്കമായി. കയ്യൂര്‍ ജിവിഎച്ച്എസ്എസില്‍ എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. സിനിമാപ്രവര്‍ത്തകരായ പി.പി. കുഞ്ഞികൃഷ്ണന്, സിബി കെ. തോമസ്, ചിത്ര നായര്‍, സി. ഷുക്കൂര്‍, രാജേഷ് അഴീക്കോടന്‍, രജീഷ് പൊതാവൂര്‍ എന്നിവരെ ആദരിച്ചു. സന്തോഷ് കീഴാറ്റൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, പഞ്ചായത്ത് പ്രസിഡന്റ് എം. ശാന്ത, ജില്ലാ പഞ്ചായത്തംഗം സി.ജെ. സജിത്, ബ്ലോക്ക് പഞ്ചായത്തംഗം പി.ബി. ഷീബ, ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ലി എന്നിവര്‍ പ്രസംഗിച്ചു.