ഹോളി ഫാമിലി സ്കൂളിൽ ഭക്ഷ്യമേള നടന്നു
1483055
Friday, November 29, 2024 7:22 AM IST
രാജപുരം: ഹോളി ഫാമിലി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിച്ചു. കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ ഒരുക്കിയ ഭക്ഷണ സ്റ്റാളുകളിലൂടെ രുചി വൈവിധ്യങ്ങളുടെ പ്രദർശനവും വില്പനയും നടന്നു. കുട്ടികൾ വീട്ടിൽ തയാറാക്കിയ ഭക്ഷണമാണ് സ്റ്റാളുകളിൽ വിളമ്പിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് അരിച്ചിറ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ജോബി ജോസഫ്, വാർഡ് മെംബർ വനജ ഐത്തു, പിടിഎ പ്രസിഡന്റ് കെ.എ. പ്രഭാകരൻ, വൈസ് പ്രസിഡന്റ് പി.എൽ. റോയി എന്നിവർ പ്രസംഗിച്ചു.