നവോദയ വിദ്യാലയത്തിലെ കുട്ടികൾ റാണിപുരത്ത് വനയാത്ര നടത്തി
1483294
Saturday, November 30, 2024 5:56 AM IST
റാണിപുരം: പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ സഹകരണത്തോടെ റാണിപുരത്ത് വനയാത്രയും കാട്ടുതീ ബോധവത്കരണ ക്ലാസും നടത്തി.
പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവത്കരണ വിഭാഗം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ തോമസ് അധ്യക്ഷത വഹിച്ചു. റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ, വിദ്യാലയം ഇക്കോ ക്ലബ് കൺവീനർ പി. പ്രജീഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പ, പി.സി. യശോദ, കെ.ആർ. ബിനു, കെ. നാരായണ നായ്ക്, കെ.ആർ. വിജയനാഥ്, ഡി. വിമൽ രാജ്, ബി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. ഫയർ ആന്റ് റസ്ക്യൂ ഓഫീസർ കെ. കൃഷ്ണരാജ്, കെ.എം. അനൂപ് എന്നിവർ ക്ലാസെടുത്തു.