കുട്ടികളുടെ ഉത്പന്നങ്ങളുമായി നമ്മുടെ കട
1482843
Thursday, November 28, 2024 8:00 AM IST
ഉദിനൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തിനെത്തുന്നവരോട് ശുചിത്വത്തിന്റെ പ്രാധാന്യം പങ്കുവച്ച് നമ്മുടെ കട. ഉദിനൂര്‍ ജിഎച്ച്എസ്എസിലെ ഹൈസ്കൂള്‍ വിഭാഗം ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ ഗൈഡ്സ്, ജൂണിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഡിഷ് വാഷ്, ഫിനോയില്‍,സോപ്പ് എന്നിവയുടെ പ്രദര്‍ശനവും വിപണനവും ഒരുക്കിയത്. ഹൈജിനിക് എന്നതിന്റെ ചുരുക്കെഴുത്തായ ഹൈഗ എന്ന ബ്രാന്‍ഡ് നെയിമിലാണ് ഇവര്‍ ഉത്പന്നങ്ങള്‍ പുറത്തിറിക്കിയിരിക്കുന്നത്. 80 രൂപയാണ് ഡിഷ് വാഷിന്റെ വില. 45 രൂപ ഫിനോയിലിനും 35 രൂപ സോപ്പിനും. കുട്ടികള്‍ തന്നെയാണ് കടയുടെ മേല്‍നോട്ടവും. മികച്ച പ്രതികരണമാണ് കലോത്സവം കാണാനെത്തുന്നവരില്‍ നിന്നും ലഭിക്കുന്നതെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന അധ്യാപിക കെ.സജിത പറഞ്ഞു.