മജിസ്ട്രേറ്റല്ല, മാഷ്
1483064
Friday, November 29, 2024 7:22 AM IST
ഉദിനൂര്‍: ‘ന്നാ താന്‍ കേസ് കൊട്' എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത പി.പി.കുഞ്ഞികൃഷ്ണന് കലോത്സവം തുടങ്ങിയ നാള് ഉദിനൂര്‍ സ്കൂളില്‍ സജീവമാണ്. ഉദിനൂര്‍ സെന്‍ട്രല്‍ സ്കൂള്‍ റിട്ട.അധ്യാപകനായ കുഞ്ഞികൃഷ്ണന് മാഷിനൊപ്പം സെല്ഫിയെടുക്കാത്തവര് കലോത്സവനഗരിയില്‍ ആരും തന്നെയുണ്ടാവില്ല. ആതിര ആര്.നാഥ്, അനുപമ കൃഷ്ണന്, ആദിത്യ ആര്.നാഥ്, പ്രവീണ്‍ ഈയ്യക്കാട് തുടങ്ങിയ പ്രതിഭകള്‍ കലോത്സവവേദികള്‍ കീഴടക്കിയതിനു പിന്നില്‍ മാഷുടെ പ്രോത്സാഹനവുമുണ്ടായിരുന്നുയിരുന്നു.
വിനീത് ശ്രീനിവാസനൊപ്പം 'ഒരു ജാതി ജാതകം', സുരേഷ്ഗോപിക്കൊപ്പം 'ഒരു പെരുങ്കളിയാട്ടം', വിനയ് ഫോര്‍ട്ടിനൊപ്പം 'സംശയം' തുടങ്ങി ഒരുപിടി സിനിമകള്‍ മാഷുടേതായി റിലീസിനൊരുങ്ങുകയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്-കുഞ്ചാക്കോ ബോബന് ടീം വീണ്ടും ഒന്നിക്കുന്ന 'ഒരു ദുരൂഹസാഹചര്യത്തില്‍' ഉടന്‍ ചിത്രീകരണം ആരംഭിക്കും.