മതസൗഹാർദ സന്ദേശവുമായി ക്ഷേത്രപാടശേഖരത്തെ പച്ചക്കറികൃഷി
1483291
Saturday, November 30, 2024 5:56 AM IST
പനത്തടി: മതസൗഹാർദ സന്ദേശവുമായി ചെറുപനത്തടി പാണ്ട്യാലകാവ് ക്ഷേത്ര പാടശേഖരത്ത് ജൈവപച്ചക്കറിക്കൃഷി. പനത്തടി താനത്തിങ്കാൽ വയനാട്ട് കുലവൻ തെയ്യംകെട്ട് മഹോത്സവത്തിന് അന്നദാനത്തിനായുള്ള പച്ചക്കറിക്കൃഷി പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളി അസി. വികാരി ഫാ. ആശിഷ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എൻ. ബാലചന്ദ്രൻ നായർ അധ്യ ക്ഷത വഹിച്ചു.
ജനറൽ കൺവീനർ കൂക്കൾ ബാലകൃഷ്ണൻ, ജനപ്രതിനിധികളായ എൻ.വിൻസന്റ്, രാധ സുകുമാരൻ, എച്ച്. വിഘ്നേശ്വരഭട്ട്, മനോജ് പുല്ലുമല്ല, കെ. അബ്ദുളള, മാത്യൂസ് കേളഞ്ചേരി, കൃഷി അസി. ഓഫീസർ സി. ചക്രപാണി, വി.വി. കുമാരൻ, കെ. സുകുമാരൻ നായർ, ടി. ഉണ്ണികൃഷ്ണൻ, ടി.പി. ശശികുമാർ, ടി. പ്രശാന്ത് കുമാർ, രാജേഷ്, ഗീത വളപ്പിൽ, സി. മാധവി എന്നിവർ പ്രസംഗിച്ചു.
മാർച്ച് 21,22,23 തീയതികളിലാണ് തെയ്യംകെട്ട് മഹോത്സവം നടക്കുന്നത്.