ബാസ്കറ്റ്ബോൾ: നെഹ്റു കോളജ് ജേതാക്കൾ
1460274
Thursday, October 10, 2024 8:37 AM IST
രാജപുരം: സെന്റ പയസ് ടെൻത് കോളജിൽ നടന്ന കണ്ണൂർ സർവകലാശാല പുരുഷ വിഭാഗം ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കാഞ്ഞങ്ങാട് നെഹ്റു കോളജ് ജേതാക്കളായി.
അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ് റണ്ണറപ്പായി. മാത്തിൽ ഗുരുദേവ് കോളജിനെ പരാജയപ്പെടുത്തി ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജ് മൂന്നാംസ്ഥാനം നേടി. പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ് ട്രോഫികൾ വിതരണം ചെയ്തു. കായിക വിഭാഗം മേധാവി പി. രഘുനാഥ്, ഡോ. സിനോജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
കോളജ് ചെയർമാൻ ഇ.കെ. അനുഗ്രഹ് സ്വാഗതവും ജനറൽ ക്യാപ്റ്റൻ ദർശൻ ബാലൻ നന്ദിയും പറഞ്ഞു. നവംബർ ഒന്ന് മുതൽ അഞ്ച് വരെ ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന സൗത്ത് സോൺ അന്തർ സർവകലാശാലാ മത്സരത്തിനുള്ള യൂണിവേഴ്സിറ്റി ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്തു.