രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
1457386
Sunday, September 29, 2024 1:43 AM IST
കാഞ്ഞങ്ങാട്: ജില്ലാ ബധിര അസോസിയേഷന് രജതജൂബിലി ആഘോഷങ്ങൾ പടന്നക്കാട് നല്ലിടയൻ പള്ളി ഹാളിൽ നഗരസഭാധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് സിഐ ശ്രീജിത് മുഖ്യാതിഥിയായി. അസോസിയേഷന് പ്രസിഡന്റ് സി.എച്ച്. ഷക്കീര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ സംഘടനാ രക്ഷാധികാരി കെ.ടി. ജോഷിമോനെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ വിജയികളെയും അനുമോദിച്ചു.
ഒരു ബധിര വിദ്യാര്‍ഥിയുടെ ഭവന നിര്‍മാണത്തിനായുള്ള സംഭാവനയും കൈമാറി. വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തി പടവില്‍, ഫാ. മാത്യു ബേബി, സിസ്റ്റര്‍ കെ.ടി. സോഫിയാമ്മ, ഫാ. പ്രിയേഷ് കളരിമുറിക്കല്, അസോസിയേഷന് സെക്രട്ടറി എ.സി. മുഹമ്മദ് റഷാദ്, ഡേവിഡ് ബാബു, രാജീവ് കുമാര്‍, ടി. പവിത്രന്, പി.വി. ധന്യ, എ.എം. അബ്ദുറഹ്മാന്, ഷീബ പവിത്രന്, ഷനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ ഒന്‍പതിന് തുടങ്ങുന്ന ബധിരദിനാചരണം അസോസിയേഷന് സംസ്ഥാന സെക്രട്ടറി അഷ്റഫ് കുന്നത്ത് ഉദ്ഘാടനം ചെയ്യും. പ്രഫ. ദീപക് മുഖ്യാതിഥിയാകും.