കാഞ്ഞങ്ങാട്: വ്യാപാരിവ്യവസായി ഏകോപനസമിതി കാഞ്ഞങ്ങാട് യൂണിറ്റ് മുഴുവന്‍ മെമ്പര്‍മാര്‍ക്കും ഓണസമ്മാനം നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് സി.കെ. ആസിഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, വൈസ് പ്രസിഡന്റ് ഹംസ പാലക്കി, പി. മഹേഷ്, വനിതാവിംഗ് പ്രസിഡന്റ് ശോഭന ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ഐശ്വര്യ കുമാരന് സ്വാഗതവും മുഹമ്മദ് ഹാസിഫ് നന്ദിയും പറഞ്ഞു.