എൽഡിഎഫ് മാർച്ച് നടത്തി
1435593
Saturday, July 13, 2024 1:39 AM IST
അങ്ങാടിക്കടവ്: അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ ജനകീയ സംരക്ഷണ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും.
അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് പള്ളിയുടെ സെമിത്തേരിക്ക് സമീപം നിർമിക്കുന്ന വഴിയോര വിശ്രമ കേന്ദ്രം ജനങ്ങൾക്ക് ഉപകാരപ്പെടുന്നിടത്തേക്ക് മാറ്റിപ്പണിയണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.
സിപിഎം ജില്ലാ കമ്മിറ്റിയംഗം ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഏബ്രഹാം അധ്യക്ഷത വഹിച്ചു. എൻ.എ. സുകുമാരൻ, ബിജോയ് പ്ലാത്തോട്ടം, സിബി വാഴക്കാല, ഷൈനി വർഗീസ്, കെ.കെ. സജീവൻ, ദിലീപ് മോഹൻ, പി.എ മാത്യു, ജോർജ് ഓരത്തേൽ, ബാബു കാരക്കാട്ട്, എൻ.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു. ഇതുസംബന്ധിച്ച പഞ്ചായത്തംഗം ബിജോയ് പ്ലാത്തോട്ടം മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.