ജഴ്സി ഇനത്തിലുള്ള പശു പ്രസവിച്ചത് ഇരുതലയുള്ള മൂരിക്കിടാവിനെ
1540887
Tuesday, April 8, 2025 6:24 AM IST
പുൽപ്പള്ളി: കദവകുന്നിലെ പാലക്കാട്ടുനിരപ്പേൽ വിപിന്റെ പശുഫാമിൽ കഴിഞ്ഞ ദിവസം ജഴ്സി ഇനത്തിലുള്ള പശു പ്രസവിച്ചത് ഇരട്ട തലയോടു കുടിയ മൂരികിടാവിനെ. നാല് കണ്ണുകളും രണ്ട് തലയും രണ്ട് ചെവിയുണുണ്ട് മൂരികിടാവിന്. ഇന്നലെ രാവിലെയായിരുന്നു പ്രസവം.
പശുവിന് പ്രസവ സമയത്ത് അസ്വസ്ഥയുണ്ടായതിനെ തുടർന്ന് ഡോക്ടർ എത്തിയാണ് കടാവിനെ പുറത്തെടുത്തത്. അപൂർവമായ ഇരുതലയോടുകൂടിയ മൂരിക്കിടാവിനെ കാണാൻ നിരവധിയാളുകളാണ് വിപിന്റെ വീട്ടിലെത്തുന്നത്.