സ്വർണപ്പണയ വായ്പകളിൽ പലിശ സബ്സിഡി വൈകുന്നതായി പരാതി
1540092
Sunday, April 6, 2025 5:53 AM IST
മാനന്തവാടി: ഇന്ത്യൻ ബാങ്ക് ശാഖയിൽനിന്നു സ്വർണപ്പണയ വായ്പയെടുത്തവർക്ക് പലിശ സബ്സിഡി വൈകുന്നതായി പരാതി. 40 ഓളം ഇടപാടുകാർക്ക് പലിശ സബ്സിഡി കിട്ടാനുണ്ട്. ഓഡിറ്റ് നടക്കുന്നതിനാലാണ് സബ്സിഡി വൈകുന്നതെന്നാണ് ബാങ്ക് വിശദീകരണം.
നിശ്ചിത കാലാവധിയിൽ സ്വർണപ്പണയ വായ്പയ്ക്കുള്ള ഏഴ് ശതമാനം പലിശ ഒന്നിച്ച് അടയ്ക്കുകയും ബാങ്കിന്റെ വിഹിതമായ നാല് ശതമാനം കഴിച്ചുള്ള തുക സബ്സിഡിയായി ഇടപാടുകാർക്ക് നൽകുയുമാണ് പതിവ്.
സബ്സിഡി തുക വൈകുന്നത് വിഷമത സൃഷ്ടിക്കുന്നതായി ഇടപാടുകാർ പറയുന്നു. കണിയാരം പൂണംകാവിൽ സന്ദീപിന് സബ്സിഡിയായി ലഭിക്കാനുള്ള 7,000 ഓളം രൂപ മാസങ്ങൾ കഴിഞ്ഞിട്ടും അനുവദിച്ചില്ല. ഒടുവിൽ സിപിഎം പ്രവർത്തകർ ബാങ്കിലെത്തി പ്രതിഷേധിച്ചതിനെത്തുടർന്നാണ് സബ്സിഡി തുക നൽകിയത്.