ബത്തേരി ക്ഷീരസംഘം 3.22 കോടി ബോണസ് നൽകുന്നു
1540093
Sunday, April 6, 2025 5:53 AM IST
സുൽത്താൻ ബത്തേരി: ക്ഷീര സംഘം കർഷകർക്ക് 3.22 കോടി രൂപ ബോണസ് നൽകുന്നു. 2024 ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെ പാൽ അളന്ന 2,910 കർഷകർക്കാണ് ലിറ്ററിന് മൂന്നു രൂപ ബോണസ് നൽകുന്നത്.
വിതരണോദ്ഘാടനം ഒന്പതിന് രാവിലെ 11ന് നഗരസഭാ ഓഡിറ്റോറിയത്തിൽ ക്ഷീര വികസന ഡയറക്ടർ ശാലിനി ഗോപിനാഥ് നിർവഹിക്കുമെന്ന് സംഘം പ്രസിഡന്റ് കെ.കെ. പൗലോസ്, വൈസ് പ്രസിഡന്റ് സിന്ധു ഹരിദാസ്, സെക്രട്ടറി പി.പി. വിജയൻ,
ഡയറക്ടർമാരായ കെ.സി. ഗോപിദാസ്, എബി ജോസഫ്, എം. ഭാസ്കരൻ, കെ.എ. മത്തായി, അനീഷ് ബാബു, സോൾന, സി.വി. സുജാത എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാലി മരണനിധി സഹായ വിതരണം ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി. മാത്യു നിർവഹിക്കും.