ലോഗോ പ്രകാശനം ചെയ്തു
1540882
Tuesday, April 8, 2025 6:24 AM IST
കൽപ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതി വയനാടിന്റെയും പരിസര വിഷയസമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒപ്പം ഒന്നിച്ച്, ഒന്നായ് കാന്പയിൻ ലോഗോ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ. ശാന്തകുമാരി പ്രകാശനം ചെയ്തു.
കേന്ദ്ര നിർവാഹക സമിതിയംഗങ്ങളായ പി. സുരേഷ് ബാബു, ശാലിനി തങ്കച്ചൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി.പി. സന്തോഷ്, ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. മനോജ്, ജില്ലാ ജോ. സെക്രട്ടറി കെ.പി. സുനിൽകുമാർ, പരിസരവിഷയസമിതി ജില്ലാ കണ്‍വീനർ പ്രഫ.കെ. ബാലഗോപാലൻ, യുവസമിതി ജില്ലാ ചെയർപേഴ്സണ്‍ എം.പി. മത്തായി, യുവസമിതി ജില്ലാ കണ്‍വീനർ കെ.എ. അഭിജിത്ത്, കലാസംസ്കാരം വിഷയസമിതി കണ്‍വീനർ കെ. വിശാലാക്ഷി, വി.എം. രത്നം, യുവസമിതി ജില്ലാ നവമാധ്യമസമിതി ചെയർപേഴ്സണ്‍ കെ.ആർ. സാരംഗ് എന്നിവർ പ്രസംഗിച്ചു. കെ.എ. അഭിനുവാണ് ലോഗോ രൂപകല്പന ചെയ്തത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ അതിജീവിച്ചവരെ ശക്തീകരിക്കുകയാണ് ഈ കാന്പയിനിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.